ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പ് മോട്ടോര്‍വാഹന റാലി സംഘടിപ്പിച്ചു. ആര്‍ടിഒ വി സജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. കലക്ടറേറ്റില്‍ നിന്ന് തുടങ്ങിയ റാലി ലക്കിടിയില്‍ സമാപിച്ചു. ജോയിന്റ് ആര്‍ടിഒ സി വി എം ഷെരീഫ്, എംവിഐമാരായ കെ വിനീഷ്, എസ് പി ബിജുമോന്‍, എ എസ് വിനോദ്, ടി പി യൂസഫ്, പി ആര്‍ മനു, എഎംവിഐമാരായ സി എ ബേബി, എം കെ സുനില്‍, എസ് പി അനൂപ്, എസ് പി മുരുകേഷ്, വിജോ വി ഐസക് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
