ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. പുളിയാര്‍മല ഗവ. ഐടിഐയില്‍ നാലു ബാച്ചുകളായി തിരിച്ചാണ് മല്‍സരം നടത്തിയത്. എം.വി.ഐ കെ വിനീഷ് ക്വിസ് മാസ്റ്ററായി. വിജയികള്‍ക്ക് ആര്‍ടിഒ വി സജിത്ത് ട്രോഫികള്‍ വിതരണം ചെയ്തു. എഎംവിഐ എസ്.മുരുകേഷ് അധ്യക്ഷത വഹിച്ചു. എ.എം.വി.ഐ വിജോ വി ഐസക് സംസാരിച്ചു.
