ആലപ്പുഴ: ജില്ലയില്‍എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17 (ജനറല്‍), 196/18, 201/18 (എന്‍സിഎ) കായിക ക്ഷമത പരീക്ഷ ജനുവരി 18 മുതല്‍ 23 വരെ തുടര്‍ച്ചയായുള്ള ആറ് ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ട് ചേര്‍ത്തലയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് 24 മണിക്കുറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അവരവര്‍ക്ക് നിശ്ചയിട്ടുള്ള തീയതിയിലും സമയത്തും ഹാജരാകണം. അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടിയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 15നകം ജില്ല പി.എസ്.സി ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
തസ്തികയുടെനേരിട്ടുള്ള വിഭാഗത്തിലും (കാറ്റഗറി നമ്പര്‍ 501/17) എന്‍സിഎ വിഭാഗത്തിലും (കാറ്റഗറി നമ്പര്‍ 196/18 , 205/18 വരെ) വിഭാഗത്തിലും പൊതുവായി അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍, തസ്തികയുടെ നേരിട്ടുള്ള വിഭാഗത്തിനായി (കാറ്റഗറി നമ്പര്‍ 501/17) അപേക്ഷിച്ചിട്ടുള്ള ജില്ലയില്‍ മാത്രമേ കായിക ക്ഷമത പരീക്ഷയില്‍ പങ്കെടുക്കാവുയെന്ന് ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 2264134.