പത്തനംതിട്ട:ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ മല്ലപ്പള്ളി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 24 പരാതി ലഭിച്ചതില്‍ 13 എണ്ണം പരിഹരിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്. ലഭിച്ച പരാതികളില്‍ പരിഹരിക്കാത്തവ തീര്‍പ്പാക്കുന്നതിനു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. റേഷന്‍ കാര്‍ഡ് എപിഎല്ലില്‍ നിന്ന് ബിപിഎല്ലിലേക്ക് മാറ്റുന്നതിനുള്ള പരാതികള്‍, വീട്, വഴികള്‍ തുടങ്ങിയവ ലഭിക്കുന്നതിനായുള്ള പരാതികളും പരിഗണനയ്ക്കു വന്നു. അദാലത്തില്‍ എഡിഎം അലക്സ് പി. തോമസ്, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ് ജയശ്രീ, മല്ലപ്പള്ളി തഹസീല്‍ദാര്‍ ഇന്‍ ചാര്‍ജ് റോയി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.