കുഴല്മന്ദം – കൊടുവായൂര് റോഡില് അറ്റകുറ്റപണിയുടെ ഭാഗമായി പനയത്താണി മുതല് കൊടുവായൂര് ജംഗ്ഷന് വരെ ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി. ജനുവരി 13 മുതല് 15 വരെ കുഴല്മന്ദം കൊടുവായൂര് റോഡില് കുഴല്മന്ദത്ത് നിന്നും വരുന്ന വാഹനങ്ങള് മഹാളികുടം പനയത്താണിയില് നിന്നും മന്ദത്ത്കാവ് വഴി കൊടുവായൂരിലേക്കും കൊടുവായൂര് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള് കൊടുവായൂരില് നിന്നും മന്നത്ത് കാവ് – മഹാളികുടം വഴി കുഴല്മന്ദത്തേയ്ക്കും തിരിച്ചുവിടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു.