വിനോദസഞ്ചാരികളെ ആകർഷിക്കാൻ തയ്യാറായി മോടി കൂട്ടി മുട്ടം പഞ്ചായത്തിലെ മലങ്കര റിവർ ബേയ്‌സ്ഡ് ടൂറിസം ഡെസ്റ്റിനേഷൻ. മലങ്കര ഡാമിന്റെ തീരത്തെ ഏറ്റവും മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഹാബിറ്റാറ്റ് എന്ന കമ്പനിയാണ് മലങ്കര റിവർ ബേയ്‌സ്ഡ് ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ഏകദേശം രണ്ടൺ് കോടി രൂപയാണ് നിർമാണത്തിനായി ചെലവാക്കിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയുടെ രൺണ്ടാം വാർഷികത്തോട് അനുബന്ധിച്ച് അടുത്ത മാസത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സഞ്ചാരികൾക്കായി തുറന്നുനൽകും. 2014 ൽ ആരംഭിച്ച നിർമാണം പാതിവഴിയിൽ ഇഴഞ്ഞുനീങ്ങിയപ്പോൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പ്രത്യേകമായ ഇടപെടലിലൂടെയാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.
മനോഹരമായ പൂന്തോട്ടം, ഓപ്പൺ തിയേറ്റർ, ടിക്കറ്റ് കൗണ്ടൺർ, സുവനീയർ ഷോപ്പ്, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഒപ്പം സന്ദർശകർക്കായി ബോട്ടിംഗ് സൗകര്യവും, മത്സ്യബന്ധനത്തിനുള്ള അവസരവും ഈ ടൂറിസം ഡെസ്റ്റിനേഷനിൽ ഒരുക്കിയിട്ടുണ്ടൺ്. ജില്ലയിലെ മലനിരകളുടെ പച്ചപ്പ് ആസ്വദിച്ച് നടക്കാനുള്ള മനോഹരമായ നടപ്പാതയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടൺ്. പ്രകൃതിക്ക് കോട്ടം വരാത്ത രീതിയിലുള്ള നിർമ്മാണ നടപടികളാണ് ഇവിടെ നടക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
മലങ്കര അണക്കെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുള്ള അവസരം സഞ്ചാരികൾക്ക് ഒരുക്കുന്നതിനായുള്ള പദ്ധതികൾ ജലസേചനവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. പദ്ധതി പൂർത്തിയായി സഞ്ചാരികൾക്ക് തുറന്ന് നൽകുമ്പോൾ ജില്ലയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള വാതിലുകളാണ് തുറക്കുക. ഒപ്പം മലങ്കര ഡാമിന്റെ മുഖഛായയും.