വട്ടവട കൊട്ടക്കാമ്പൂരിൽ വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകർമ്മ സാംക്രമിക രോഗ നിയന്ത്രണ സെൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം എൻ വിജയാംബികയുടെ നേത്യത്വത്തിൽ ഹോമ#ിയോപ്പതി പ്രതിരോധ മരുന്ന് വിതരണം നടത്തി. നിലവിലെ സാഹചര്യത്തിൽ 24 മണിക്കുർ പ്രവർത്തിക്കുന്ന ഏഴു ഡോക്ടർമാർ അടങ്ങുന്ന 15 അംഗ മെഡിക്കൽ സംഘം രോഗികളെ ഭവന സന്ദർശനം നടത്തി, വീടുകൾ തോറും രോഗ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണവും നടത്തി. പ്രതിരോധ മരുന്ന് വിതരണം വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് നിർവഹിച്ചു. വാർഡ് അംഗം മുരുകൻ സഡിഹിതനായിരുന്നു. കഴിഞ്ഞ നാലുദിവസമായി 24 മണിക്കുറും കൊട്ടക്കാമ്പൂരിൽ പ്രതേ്യക ഒ പി സൗകര്യം പ്രവർത്തിച്ചുവരികയാണ്. ഡോ. പി അനീഷ്, ഡോ. അനൂപ് ജോസ്, ഡോ. വി പി ജിഷ്ണു, ഡോ. പി എ എമിൽ, ഡോ. പ്രേംകുമാർ, ഡോ. സ്രീകുമാർ, ഡോ. ഷാജു എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.