ദുർബ്ബല വിഭാഗക്കാർക്കായി ഗ്രാമസ്വരാജ് അഭിയാൻ പദ്ധതി പ്രകാരം വില്ലേജ് അടിസ്ഥാനത്തിൽ നടത്തി വരുന്ന സൗജന്യ സഹായ ക്യാമ്പ് പള്ളിവാസൽ വില്ലേജിനു കീഴിലെ കല്ലാർ പി എച്ച് എസി ഹാളിൽവെച്ച് നടന്നു. സൗജന്യ സഹായ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ നിർവഹിച്ചു.പിന്നോക്ക വിഭാഗക്കാരുടെ ജീവിത നിലാവരം മെച്ചപ്പെടുത്തുന്നതിനാണ് ജില്ലയിലെ എട്ടു വില്ലേജുകളിൽ ക്യാമ്പ് നടത്തുന്നത്. മെയ് അഞ്ചുവരെ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ ക്യാമ്പുകൾ നടത്തും.കല്ലാർ പി എച്ച് സി ഹാളിൽ നടന്ന സൗജന്യ സഹായ ക്യാമ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ പദ്ധതിയായ പി എം എ വൈ യിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനവും നടന്നു.പള്ളിവാസൽ വില്ലേജിൽ ഉൾപ്പെടുന്ന ദുർബ്ബല വിഭാഗക്കാർക്കായി മെയ് രണ്ടിനാണ് അടുത്ത ക്യാമ്പ് നടത്തുന്നത്. പള്ളിവാസൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽവെച്ച് നടത്തുന്ന പരിപാടിയിൽ സൗജന്യ ഗ്യസ് കണക്ഷൻ,സൗജന്യ ആരോഗ്യ ഇൻഷുറൻസ് ,ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാനും അവസരമുണ്ടാകും.കല്ലാർ പി എച്ച് സി ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി കെ പ്രസാദ് ,പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, അടിമാലി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ പ്രവീൺ വാസു തുടങ്ങിയവർ പങ്കെടുത്തു.