ജില്ല ശിശുക്ഷേമ സമിതി കന്നട കുട്ടികള്‍ക്ക് വേണ്ടി സംഗടിപ്പിക്കുന്ന ‘ബാലകലാതരംഗ’ പൈവളിഗെ സുബൈകട്ടയില്‍ ആരംഭിച്ചു. പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഭാരതി ജെ ഷെട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അമീര്‍ അലി അധ്യക്ഷത വഹിച്ചു. ജില്ല സമിതി സെക്രട്ടറി മധു മുതിയക്കല്‍, ശങ്കര്‍റൈ മാസ്റ്റര്‍,ക്യാമ്പ് ടയറക്ടര്‍ ശശി കുളൂര്‍,ബേബി ഷെട്ടി എന്നിവര്‍ സംസാരിച്ചു. ബി.എ ബശീര്‍ സ്വാഗതവും അജയന്‍ പനയാല്‍ നന്ദി പറഞ്ഞു ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് മെയ് നാലിന് അവസാനിക്കും.
