2018-19 വര്‍ഷം ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് മുഖേന വിവിധ സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ (മാനസികം) യോഗ്യത- ബിഎഎംഎസ്, എംഡി (മാനസികം), മെഡിക്കല്‍ ഓഫീസര്‍ (പ്രസൂതിതന്ത്രം) യോഗ്യത- ബിഎഎംഎസ്, എംഡി (പ്രസൂതിതന്ത്രം),കൂടാതെ തിരുവനന്തപുരത്തുളള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രായം 18 നും 40 നും മധ്യേ. യോഗ്യരായവര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം) ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം എട്ടിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04672 205710.
