മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡിതര ചികിത്സ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ്തല ഒ.പി.കളുടെ പ്രവര്‍ത്തനം കുറഞ്ഞ എണ്ണം രോഗികളെ ഉള്‍പ്പെടുത്തി ജനുവരി 18 ന് ആരംഭിക്കും. നിലവില്‍ ആശുപ്രതിയിലെ ഒ.പി. വിഭാഗത്തില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ ഒ.പി. കള്‍ കോവിഡ് വ്യാപനം കഴിയുന്നത് വരെ റഫറല്‍ ഒ.പി. ആയാണ് പ്രവര്‍ത്തിക്കുക.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക് വിഭാഗങ്ങളുടെ ഒ.പി, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഇ എന്‍ ടി. വിഭാഗങ്ങളുടെ ഒ.പി, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സൈക്യാട്രി വിഭാഗം തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, റെസ്പിറേറ്ററി മെഡിസിന്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ ബുധന്‍, ശനി ദിവസങ്ങളിലും ആയിരിക്കും പ്രവര്‍ത്തിക്കുക. കണ്ണ് രോഗ വിഭാഗം ഒ.പി. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും, ത്വക്ക്‌രോഗ വിഭാഗം ചൊവ്വ, വെള്ളി ദിവസങ്ങളിലും, ദന്തരോഗ വിഭാഗം വ്യാഴം, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ഓങ്കോളജി ഒ.പി, തിങ്കള്‍, വ്യാഴം ദിവസങ്ങളിലും കാര്‍ഡിയോളജി ഒപി ബുധനാഴ്ചയും പ്രവര്‍ത്തിക്കും.
കൂടാതെ ജനറല്‍ മെഡിസിന്‍, പിഡിയാട്രിക്‌സ്, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്. ഇ എന്‍ ടി, കണ്ണ് രോഗം, ത്വക്ക് രോഗ വിഭാഗങ്ങളില്‍ ദിനംപ്രതി പരാമാവധി 60 രോഗികളെയും ദന്തരോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം, സൈക്യാട്‌റി വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ വിഭാഗം, കാര്‍ഡിയോളജി വിഭാഗം, ഓങ്കോളജി വിഭാഗം എന്നിവയില്‍ പരമാവധി 30 പേരേയുമാണ് പരിശോധിക്കുക.
കാഷ്വാലിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഒ.പി യില്‍ എത്തുന്ന രോഗികളുടെയും അഡ്മിറ്റാകുന്ന രോഗികളുടെയും കൂടെ ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കു. കോവിഡ് വ്യാപനം കുറയുന്നത് വരെ വാര്‍ഡുകളിലേയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. മഞ്ചേരി മുന്‍സിപ്പാലിറ്റിയിലുള്ളവര്‍ക്ക് സാധാരണ രോഗങ്ങള്‍ കാണിക്കുവാന്‍ വേട്ടേക്കോട്, മംഗലശ്ശേരി നഗര ആരോഗ്യ കേന്ദ്രങ്ങളോടൊപ്പം ചെരണിയിലെ ടി.ബി. ആശുപ്രതിയില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ ലോക്കല്‍ ഒ.പി. പ്രവര്‍ത്തിക്കും.
ആശുപ്രതിയിലെ ‘ബി’ ബ്ലോക്കിലും പേവാര്‍ഡിലുമായി കോവിഡ് ചികിത്സ തുടരും. ഓപ്പറേഷന്‍ തിയറ്ററില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ തിയേറ്റര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക.
കോവിഡ്, കോവിഡിതര വിഭാഗങ്ങളില്‍ ഒന്നു വീതം എമര്‍ജന്‍സി തിയേറ്ററുകളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതാണ്. കണ്ണുരോഗ വിഭാഗത്തിന്റെ ഓപ്പറേഷന്‍ ആഴ്ചയില്‍ 2 ദിവസം നടക്കും. ആശുപ്രതിയിലെ മറ്റ് പരിശോധനാ സൗകര്യങ്ങള്‍ കോവിഡ്, കോവിഡിതര ചികിത്സയ്ക്കും ഉപയോഗപ്പെടുത്തും. നിലവിലെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ ആശുപത്രിയിലെ പ്രത്യക ക്രമീകരണങ്ങളുമായി സഹകരിക്കണം