കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു കൊച്ചിയില്‍ നിന്നും ദല്‍ഹിയിലേക്ക് മടങ്ങി. തിരുവല്ലയിലെ പരിപാടി പൂര്‍ത്തിയാക്കി ഹെലിക്കോപ്റ്ററില്‍ വൈകിട്ട് 04.55നാണ് ഉപരാഷ്ട്രപതി നാവിക വിമാനത്താവളത്തിലെത്തിയത്. ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ്, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, ഐജി വിജയ് സാക്കറെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവര്‍ ഉപരാഷ്ട്രപതിയെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.