കേരളത്തില്‍ നടക്കുന്ന പൊതു വികസനത്തിനപ്പുറമുള്ള എടുത്തുപറയത്തക്ക വികസന മുന്നേറ്റമാണ് കോന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി നടക്കുന്നതെന്ന് വനം വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കലഞ്ഞൂര്‍ വാഴപ്പാറയില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ജില്ലാ സ്ഥിരം നഴ്‌സറിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോന്നി ആനക്കൂട്ടില്‍ ആന മ്യൂസിയം നവീകരിച്ച് നിര്‍മിച്ചതും, അടവിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഇക്കാലയളവിലാണ്.
ജില്ലാ സ്ഥിരം നഴ്‌സറിയ്ക്ക് ആകര്‍ഷകമായതും, റോഡ്, ജലം ഉള്‍പ്പടെ എല്ലാ വിധ സൗകര്യങ്ങളുമുള്ള സ്ഥലം തന്നെയാണ് കണ്ടെത്തിയത്. നിരവധി ആളുകള്‍ക്ക് പ്രാദേശികമായി തൊഴില്‍ സൗകര്യം ലഭിക്കാനും ഈ പദ്ധതി ഉപകരിക്കും. കോന്നി ആനക്കൂട്ടിലേയ്ക്ക് ഒന്നില്‍ കൂടുതല്‍ ആനയെ വേണമെന്ന് എംഎല്‍എ നിര്‍ബന്ധം പിടിക്കുകയാണ്. ഈ ആവശ്യവും വകുപ്പിന്റെ അടിയന്തിര പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.