സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട യുവതീ യുവാക്കൾക്ക് പ്രീമാരിറ്റൽ കൗൺസലിംഗ് ക്ലാസെടുക്കുന്നതിന് ഫാക്കൽറ്റികളുടെ അപേക്ഷ ക്ഷണിച്ചു.
വിവാഹം അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാർമ്മിക/നൈതിക/മാനവിക മൂല്യങ്ങൾ, ആരോഗ്യകുടുംബ ജീവിതം, മാനുഷിക ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ, ലൈംഗിക ആരോഗ്യം, പാരന്റിംഗ്, കുടുംബ ബഡ്ജറ്റ്, വിവാഹവും നിയമ വശങ്ങളും എന്നിവയിലൂന്നി ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ്സെടുക്കണം. കൗൺസലിംഗ്/സോഷ്യൽ വർക്ക്/മന:ശാസ്ത്ര മേഖലകളിൽ നിന്നും പ്രാവീണ്യവും പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
സൈക്കോളജി, സോഷ്യോളജി, എം.എസ്.ഡബ്ല്യു, ലീഗൽ സ്റ്റഡീസ്, ഹെൽത്ത് സയൻസ്, മാനേജ്‌മെന്റ്(എച്ച്.ആർ) എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവർക്ക് മുൻഗണന.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം 20ന് വൈകിട്ട് അഞ്ചിന് മുമ്പ് po.project.mwd@gmail.com ലേക്ക് ഇ-മെയിലിൽ അയയ്ക്കണം. അപേക്ഷ ഫോം മാതൃക വകുപ്പിന്റെ www.minoritywelfare.com ൽ ലഭ്യമാണ്. നിലവിൽ വകുപ്പിന്റെ പ്രീമാരിറ്റൽ കൗൺസലിംഗ് ഫാക്കൽറ്റി ലിസ്റ്റിൽ ഉൾപ്പെട്ട ഫാക്കൽറ്റികൾ സി.സി.എം.വൈ പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. ഫോൺ:0471-2300523, 2302090.