തിരുവനന്തപുരം: കോവിഡ് മഹാമാരിയെ ചെറുത്തു നിൽത്തുന്നതിൽ ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്കിനുള്ള നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കാനായി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രശംസാ പത്രം നൽകി. ജില്ലാ കളക്ടർ ഡോ. നവജോത് ഖോസയുടെ നേതൃത്വത്തിലാണ് ജില്ലയിലെ 52,477 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ച ഇന്നലെ (16 ജനുവരി)മുതൽ പ്രശംസാപത്രം നൽകുന്ന നടപടി ആരംഭിച്ചത്.
വ്യക്തിഗത സുരക്ഷ പോലും അപകടത്തിലായിരിക്കുമ്പോൾ ജനങ്ങളുടെയും വിശാലമായ മാനവികതയുടെയും നേട്ടത്തിനായി അവരെടുത്ത വലിയ ത്യാഗങ്ങൾ, അചഞ്ചലമായ അർപ്പണബോധം, ചടുലത, ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവയ്ക്കു മുന്നിൽ വിലയേറിയതാണെന്നും അവയ്ക്കു മുന്നിൽ നമ്മൾ എന്നും വിനീതരായിരിക്കണമെന്നും കളക്ടർ പറഞ്ഞു.