സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍ഇഡി ബള്‍ബുകളുടെ വിതരണം പുന്നയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. ബള്‍ബുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നാസര്‍ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

ചാവക്കാട് സെക്ഷന്‍ വൈദ്യുതി ബോര്‍ഡിന്റെ സഹകരണത്തോടെയാണ് വിതരണം.പഞ്ചായത്ത് പരിധിയിയിലെ ഏഴാം വാര്‍ഡിലെ അംഗന്‍വാടി ടീച്ചര്‍ ശോഭനയ്ക്ക് ബള്‍ബുകള്‍ നല്‍കിയാണ് വിതരണം ആരംഭിച്ചത്. മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള 9 വാട്ട് എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുന്നത്. വാര്‍ഡ് മെമ്പര്‍മാര്‍മാരായ എ സി ബാലകൃഷ്ണന്‍, അറാഫത്ത്, കെ എവിജയന്‍, റസീന ഉസ്മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.