തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി ആതിര.എല്‍.എസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി എസ്.സലിം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി പി.ജമീല ശ്രീധരന്‍, മരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി ഡി.ആര്‍.അനില്‍, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി ജിഷാ ജോണ്‍, നികുതി-അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി എസ്.എം.ബഷീര്‍, വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി ഡോ.റീന കെ.എസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
