സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള 2018-19 വര്‍ഷത്തെ സൗജന്യ യൂനിഫോം വിതരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി ഐ വത്സല യൂനിഫോം ഏറ്റുവാങ്ങി.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കെ മനോഹരന്‍, താവം ബാലകൃഷ്ണന്‍, കെ വി കുമാരന്‍, ടി എം ബാബുരാജന്‍, കെ വി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ ടി അബ്ദുള്‍ മജീദ് സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ സി ി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
