കുടുംബശ്രീ 20-ാംവാര്‍ഷികത്തോടനൂബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല അരങ്ങ് – 2018ല്‍ 83 പോയിന്റുമായി കണ്ണൂര്‍ താലൂക്ക് കലാകിരീടം ചൂടി. 71 പോയിന്റോടെ ഇരിട്ടി താലൂക്ക് രണ്ടാം സ്ഥാനം നേടി. സി ഡി എസ്സ് തലത്തില്‍ പെരളശ്ശേരിയും ഉളിക്കലും ഒന്നാം സ്ഥാനം പങ്കിട്ടു.
പി കെ ശ്രീമതി ടീച്ചര്‍ എം പി കലോത്സവം ഉദ്ഘാടനം ചെയ്തു. ലോകം ചര്‍ച്ച ചെയ്യുന്ന കലാമാമാങ്കമായി കുടുംബശ്രീ കലോത്സവം സമീപഭാവിയില്‍ മാറുമെന്ന് അവര്‍ പറഞ്ഞു. സര്‍ഗശേഷിയുടെ വറ്റാത്ത ഉറവയാണ് കുടുംബശ്രീ കലോത്സവത്തില്‍ കാണാനാവുന്നതതെന്നും ഓരോ കലാപ്രകടനവും അതിശയിപ്പിക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പാലയാട് ഡയറ്റ്, പാലയാട് ഹൈസ്‌കൂള്‍, അബു ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 29 ഇനങ്ങളിലായി രണ്ടായിരത്തിലധികം കുടംബശ്രീ കലാകാരന്മാര്‍ മത്സരങ്ങളില്‍ മാറ്റുരച്ചച്ചു.
കായിക മത്സരങ്ങളില്‍ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും മലപ്പട്ടം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവുംനേടി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സി ഡി എസ്സ് പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹരായി. വിജയികള്‍ക്കുള്ള സമ്മാന വിതരണം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.
എ എന്‍ ഷംസീര്‍ എം എല്‍ എ, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം, ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗം എ കെ രമ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ടി ടി റംല, വിനീത, എ കെ രമ്യ, രമേശന്‍, അജിത സി പി, ബിന്ദു പി കെ, വാസു പ്രദീപ്, അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യക്ഷത വഹിച്ചു. കുടംബശ്രീ ബാലസഭ ത്രൈമാസിക അപ്പൂപ്പന്‍താടി എ കെ രമ്യ പ്രകാശനം ചെയ്തു. ‘