സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ, ടൈപ്പിസ്റ്റ്/കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലോ ജോലി നോക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുള്ള ഡാറ്റ എന്‍ട്രി സര്‍ട്ടിഫിക്കറ്റുമുണ്ടായിരിക്കണം. ഉചിത മാര്‍ഗേണ മെയ് 16 നകം സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍ എം എസ് ജങ്ഷന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.