ആലപ്പുഴ: ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 413പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.264പേരുടെ പരിശോധനാഫലം നെഗറ്റീവായി.  ആകെ 59939പേർ രോഗ മുക്തരായി. 4246പേർ ചികിത്സയിൽ ഉണ്ട്.