ഗവ. പോളിടെക്നിക് കോളേജ്, കോതമംഗലം, ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്നിക് കോളേജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്നിക് കോളേജ്, കൊട്ടിയം, കൊല്ലം, എസ്.എസ്.എം. പോളിടെക്നിക് കോളേജ്, തിരൂര്‍, മലപ്പുറം, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാ ദിന്‍ പോളിടെക്നിക് കോളേജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളില്‍ നടത്തുന്ന പാര്‍ട്ട് ടൈം എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും അപേക്ഷാ ഫോമും www.polyadmission.org/pt യില്‍ ലഭിക്കും. സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വര്‍ഷ ഐ.ടി.ഐ. യോഗ്യതയോ വേണം. അപേക്ഷകര്‍ 18 വയസ്സു തികഞ്ഞവരാകണം. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് സ്ഥാപനങ്ങളില്‍ ഫെബ്രുവരി രണ്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലും അതത് പോളിടെക്നിക് കോളേജിലും ലഭ്യമാണ്. പാര്‍ട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകള്‍ പത്തിന് ആരംഭിക്കും.