ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 22)  409 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .5പേര്‍ വിദേശത്തു നിന്നും 3പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ് . 398പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .387പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 60724പേര്‍ രോഗ മുക്തരായി.4285പേര്‍ ചികിത്സയില്‍ ഉണ്ട്.