തൃശ്ശൂർ: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ വളപ്രയോഗ പരിശീലനം സംഘടിപ്പിച്ചു. മണ്ണുപരിശോധന അടിസ്ഥാനമാക്കിയ വളപ്രയോഗം
എന്ന വിഷയത്തിൽ കൃഷിക്കാർക്കും വളവിതരണക്കാർക്കും പരിശീലന ക്ലാസ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ കാളിയത്ത് അധ്യക്ഷത വഹിച്ചു. ജില്ല മണ്ണ് പരിശോധന കേന്ദ്രം കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ കൃഷിക്കാർക്ക് ശാസ്ത്രീയ മണ്ണ് പരിശോധനയെ കുറിച്ച് ക്ലാസ് നൽകി. വളം വിതരണക്കാർക്ക്
ഉചിതമായ വളപ്രയോഗത്തെപ്പറ്റി
ജില്ല ഡെപ്യൂട്ടി ഡയറക്ടർ ക്വാളിറ്റി കൺട്രോളർ അനു മാത്യു ക്ലാസ്സ് എടുത്തു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലത സാനു, ഗീത രാധാകൃഷ്ണൻ, പ്രേമദാസ്, തിരുവില്ല്വാമല കൃഷിഓഫീസർ ശരണ്യ, അനില തുടങ്ങിയവർ പങ്കെടുത്തു.