എറണാകുളം : കൊച്ചി നഗരത്തിന്റെ വളർച്ച കണ്ടറിഞ്ഞ് നഗരവികസന പാർലമെന്ററി സമിതി. നഗരവികസന പാർലമെന്ററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാലിൻ്റെ നേതൃത്വത്തിലുള്ള സംഘം കലൂർ ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്മാർട്ട് മിഷന്റെ ഇന്റഗ്രേറ്റഡ് കമാൻഡ് കണ്ട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്റർ സന്ദർശിച്ചു പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞു . സിഎസ്എംഎൽ സി ഇ ഒ ജാഫർ മാലിക് പ്രവർത്തനങ്ങൾ സംഘത്തിന് വിശദീകരിച്ചു. കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലുള്ള കേരളത്തിൽ ഐ സി 4 ന്റെ പ്രവർത്തങ്ങളും , എങ്ങനെയാണു കൊറോണ സെൽ കൈകാര്യം ചെയ്യുന്നതെന്നും അംഗങ്ങൾ ചോദിച്ചു മനസിലാക്കി .

നഗര പരിധിയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും ഫണ്ടുകളുടെയും നടത്തിപ്പും വിനിയോഗവും സംബന്ധിച്ച് ഗ്രാൻഡ് ഹയാത്തിൽ നടന്ന യോഗത്തിൽ അവലോകന യോഗത്തിനു ശേഷണമാണ് സമിതി സന്ദർശനം നടത്തിയത് . തദ്ദേശ സ്വയം ഭരണവകുപ്പ് – അർബൻ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടറുമായ എസ് ഹരി കിഷോർ, കൊച്ചി സ്മാർട്ട് മിഷൻ സി ഇ ഒ ജാഫർ മാലിക്, അർബൻ അഫയേഴ്സ് ഡയറക്ടറും അമൃത് മിഷൻ ഡയറക്ടറുമായ ഡോ. രേണു രാജ് , കെ എം ആർ എൽ സി ഇ ഒ അൽകേഷ് കുമാർ ശർമ, സ്മാർട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി ബാല കിരൺ , എന്നിവർ വിവിധ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു . ഡെപ്യൂട്ടി ഫിനാൻസ് സെക്രട്ടറി ജാസ്മിൻ ജെയിംസ് , ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് ജോയിന്റ് സെക്രട്ടറി അമൃത് അഭിജിത് , ജില്ലാ കളക്ടർ എസ് സുഹാസ് , സബ് കളക്ടർ ഹാരിസ് റഷീദ് , എസ് ബി ഐ , കാനറാ , യൂണിയൻ ബാങ്ക് പ്രതിനിധികളും , ഹഡ്‌കോ , എൻ ബി സി സി , സി പി ഡബ്ല്യൂ ഡി, നാഷണൽ ഹൗസിങ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .