എറണാകുളം:കോതമംഗലം മണ്ഡലത്തിലെ 15 റോഡുകളുടെ നവീകരണത്തിനായി 4 കോടി 80 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.

ചെറുവട്ടൂർ – കക്ഷായപ്പടി – കാട്ടാംകുഴി റോഡ്,
ഊഞ്ഞാപ്പാറ – നാടുകാണി – ഊന്നുകൽ റോഡ്,
പുതുപ്പാടി – ഇരുമലപ്പടി റോഡ് (കൾവേർട്ട്),
കീരംപാറ – ഭൂതത്താൻകെട്ട് – പൂച്ചക്കുത്ത് റോഡ്,
ആലുവ – മൂന്നാർ റോഡ്,
കോതമംഗലം ബൈപ്പാസ് റോഡ്,തൃക്കാരിയൂർ – നെല്ലിക്കുഴി റോഡ്, ചാത്തമറ്റം – ഊരംകുഴി റോഡ് (ഇഞ്ചൂർ പള്ളി – മാതിരപ്പിള്ളി പളളി),
തലക്കോട് – ചുള്ളിക്കണ്ടം – മുള്ളരിങ്ങാട് റോഡ്, വാരപ്പെട്ടി എട്ടാം മൈൽ കണിയാംകുടി കടവ് റോഡ്,തൃക്കാരിയൂർ – വെറ്റിലപ്പാറ – കുളങ്ങാട്ടുകുഴി – പടിപ്പാറ റോഡ്,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ്,ഭൂതത്താൻകെട്ട് – വടാട്ടുപാറ – ആനക്കയം റോഡ്,പുതുപ്പാടി – ഇരുമലപ്പടി റോഡ്,വാഴക്കുളം – കോതമംഗലം റോഡ് എന്നീ റോഡുകളുടെ നവീകരണത്തിനാണ് തുക
അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നവീകരണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും
എം എൽ എ പറഞ്ഞു.