പാലക്കാട് ജില്ലയില്‍ ഞായറാഴ്ച (ജനുവരി 24) 208 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 101 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 98 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വന്ന ആറു പേര്‍, മൂന്ന് ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 268 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍ – 19 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ – 11 പേര്‍
അകത്തേത്തറ, പട്ടാമ്പി സ്വദേശികള്‍ – 10 പേര്‍ വീതം
കൊപ്പം, വിളയൂര്‍, കൊടുമ്പ്, മുതുതല സ്വദേശികള്‍ – 11 പേര്‍ വീതം
തൃത്താല, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍ സ്വദേശികള്‍ – 7 പേര്‍ വീതം
ഓങ്ങല്ലൂര്‍ സ്വദേശികള്‍ – 6 പേര്‍
വണ്ടാഴി, വാണിയംകുളം സ്വദേശികള്‍ – 5 പേര്‍ വീതം
കുത്തനൂര്‍, തിരുമിറ്റക്കോട്, കിഴക്കഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പുതുശ്ശേരി സ്വദേശികള്‍ – 4 പേര്‍ വീതം
ഷൊര്‍ണൂര്‍, ലക്കിടി-പേരൂര്‍, അമ്പലപ്പാറ, തച്ചനാട്ടുകര, പരുതൂര്‍, മലമ്പുഴ, തിരുവേഗപ്പുറ, നാഗലശ്ശേരി സ്വദേശികള്‍ – 3 പേര്‍ വീതം
അയിലൂര്‍, തെങ്കര, വടക്കഞ്ചേരി, തേങ്കുറിശ്ശി, കടമ്പഴിപ്പുറം, നെല്ലായ, തൃക്കടീരി, ചളവറ, വടവന്നൂര്‍, ശ്രീകൃഷ്ണപുരം, പുതുപ്പരിയാരം സ്വദേശികള്‍ – 2 പേര്‍ വീതം
മണ്ണാര്‍ക്കാട്, കണ്ണാടി, പട്ടിത്തറ, അലനല്ലൂര്‍, കോട്ടോപ്പാടം, പെരുവെമ്പ്, കരിമ്പ, വല്ലപ്പുഴ, കാഞ്ഞിരപ്പുഴ, അഗളി, കപ്പൂര്‍, ചാലിശ്ശേരി, പല്ലശ്ശന, ചെര്‍പ്പുളശ്ശേരി, വടകരപ്പതി, കൊടുവായൂര്‍, കാവശ്ശേരി, എലവഞ്ചേരി, കോങ്ങാട്, കുമരംപുത്തൂര്‍, പാടൂര്‍, അനങ്ങനടി, പുതുക്കോട് സ്വദേശികള്‍ – ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4452 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ പത്തനംതിട്ട ജില്ലയിലും, രണ്ടുപേര്‍ വീതം കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും മൂന്ന് പേര്‍ വീതം ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും, 4 പേര്‍ തിരുവനന്തപുരം ജില്ലയിലും, 19 പേര്‍ കോഴിക്കോട്, 37 പേര്‍ തൃശ്ശൂര്‍, 34 പേര്‍ എറണാകുളം ജില്ലകളിലും, 90 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.