കോട്ടയം:  വ്യവസായ വാണിജ്യ വകുപ്പ് സൂക്ഷ്മ – ചെറുകിട സംരഭകർക്കായി നടപ്പാക്കുന്ന കോവിഡ് ആശ്വാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2020 ജനുവരി ഒന്നു മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചുകൊണ്ടിരുന്ന സംരംഭങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ ഡിസംബർ വരെ എടുത്ത പുതിയ ലോൺ, അഡീഷണൽ ടേം ലോൺ, പ്രവർത്തന മൂലധന ലോൺ എന്നിവക്ക് പലിശ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.

ലോണിൻ്റെ വിതരണത്തീയതി മുതൽ ആറു മാസത്തിനകം അടച്ച പലിശയുടെ 50 ശതമാനം സബ്സിഡി ലഭിക്കും .http://industry.kerala.gov.in എന്ന വെബ് സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: കോട്ടയം – 9446845597, മീനച്ചിൽ – 9446857928, ചങ്ങനാശേരി – 9495033829, വൈക്കം- 9446928932, കാഞ്ഞിരപ്പള്ളി – 9447124668