പാലക്കാട്:  സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള് ഉടന് പൂര്ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആര്.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്പ്പാലങ്ങള് ഉള്പ്പെടെ സംസ്ഥാനത്തെ 10 റെയില്വേ മേല്പ്പാലങ്ങളുടെ നിര്മാണോദ്ഘാടനം ഓണ്ലൈനായി നിര്വഹിക്കുകയാരുന്നു മുഖ്യമന്ത്രി. തടസ്സരഹിതമായ റോഡ് ശൃംഖല സൃഷ്ടിക്കുന്നതിനാണ് റെയില്വേ മേല്പ്പാലങ്ങളുടെ നിര്മാണത്തിന് തുടക്കമിടുന്നത്.
റെയില്വേ ക്രോസുകള് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ പശ്ചാത്തല വികസനം നടപ്പാക്കുന്നതിനായി കിഫ്ബി, കെഎസ്ടിപി, വാര്ഷിക പദ്ധതികള് എന്നിവയിലൂടെ 25,000 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇതില് പതിനായിരം കോടിയുടെ പദ്ധതികള് ഉടന് പൂര്ത്തിയാകും. 8383 കി. മീ റോഡ് നിര്മാണം പുരോഗതിയിലാണ്. നാടിന്റെ വികസനത്തിന് മെച്ചപ്പെട്ട ഗതാഗത സൗകര്യം അത്യാവശ്യമാണ്. ഇതിനാലാണ് സര്ക്കാര് മുന്കൈയെടുത്ത് റെയില്വേ മേല്പാലങ്ങള് നിര്മിക്കുന്നത്. ഇത്തരത്തില് കേരളം സേവനത്തിനും വികസനത്തിനും രാജ്യത്തിനുതന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത കൂട്ടുന്ന 10 മേല്പ്പാലങ്ങള്ക്കായി 251 കോടി ആര്.ബി.ഡി.സി.കെയ്ക്ക് കൈമാറിയതായി അധ്യക്ഷനായ പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ദീര്ഘകാല സ്വപ്നങ്ങളാണ് പൂര്ത്തിയാകുന്നത്.
മേല്പ്പാലങ്ങളുടെ നിര്മാണം പൂര്ത്തിയാകുന്നതോടെ കേരളത്തിന്റെ വികസനത്തിന് വേഗത കൂടും. ഇതിനാല് മേല്പ്പാലങ്ങള് സമയബന്ധിതമായി പൂര്ത്തിയാക്കണമെന്ന് മന്ത്രി നിര്ദ്ദേശിച്ചു. ഇതുകൂടാതെ 27 മേല്പ്പാലങ്ങള്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. പരിപാടിയില് ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായി. സംസ്ഥാനത്തൊട്ടാകെ നടന്ന പരിപാടിയില് ഡെപ്യൂട്ടി സ്പീക്കര് വി ശശി, മന്ത്രി എ സി മൊയ്തീന്, ആര്.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടര് ജാഫര് മാലിക്, എം.എല്.എ.മാര്, എം.പിമാര്, പങ്കെടുത്തു.
റെയില്വേ മേല്പ്പാല നിര്മാണത്തിന് വേണ്ട ഫണ്ടും സാങ്കേതിക അനുമതിയും ആര്.ബി.ഡി.സി.കെയ്ക്ക് കൈമാറിയിട്ടുള്ളതിനാല് നിര്മാണം പൂര്ത്തിയാക്കി ഉടന് തന്നെ ഗതാഗതയോഗ്യമാക്കണമെന്നു സ്ഥലം എം.എല്.എ.യും ഭരണപരിഷ്‌കാര കമ്മീഷന് ചെയര്മാനുമായ വി.എസ്. അച്യുതാനന്ദന് പറഞ്ഞു. വി.എസ്. അച്യുതാനന്ദന് വേണ്ടി പി.എ. എന്. അനില്കുമാറാണ് പ്രസംഗം അവതരിപ്പിച്ചത്. മേല്പ്പാലം നിര്മാണത്തിനായി സ്ഥലം വിട്ടു നല്കിയവര്ക്കും ഇതിനായി പ്രവര്ത്തിച്ച വിവിധ സംഘടനകള്ക്കും സമിതികള്ക്കും വി.എസ് അച്യുതാനന്ദന് എം.എല്.എ നന്ദി പറഞ്ഞു.
കിഫ്ബി വഴി 400 കോടി രൂപയുടെ വികസനങ്ങളാണ് മലമ്പുഴ മണ്ഡലത്തില് പൂര്ത്തിയാക്കുന്നത്. മലമ്പുഴ ഉദ്യാനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിനുള്ള ഭാഗമായി നടപ്പാക്കേണ്ട വികസനങ്ങളെ കുറിച്ച് ഒരു വിശദമായ റിപ്പോര്ട്ട് സര്ക്കാറിന് സമര്പ്പിച്ചിട്ടുണ്ടെന്നും വിഎസ് അച്യുതാനന്ദന് എം.എല്.എ അറിയിച്ചു.
അകത്തേത്തറ റെയില്വേ ഗേറ്റിന് സമീപം സംഘടിപ്പിച്ച യോഗത്തില് ഭരണപരിഷ്‌കാര കമ്മീഷന് ചെയര്മാനും എം.എല്.എ.യുമായ വി.എസ്. അച്യുതാനന്ദന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ശിലാഫലകം അനാച്ഛാദനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് പരിപാടിയില് അധ്യക്ഷനായി.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല് ഇന്ദിര, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാധിക മാധവന്, എന് പി ബിന്ദു, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം വി. കെ. ജയപ്രകാശ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ചെയര്പേഴ്‌സണ് കാഞ്ചന സുദേവന്, അകതെത്തറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര് കെ സി ജയപാലന്,വാര്ഡ് മെമ്പര്മാരായ ഗീത,സുധീര്, മുന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാദാശിവന്, രാഷ്ട്രീയ കക്ഷി നേതാക്കളായ ജോസ് മാത്യൂസ്, മോഹനന് പള്ളിക്കല്, തങ്കമണി ടീച്ചര്, മാത്യു പൊന്മല, ശിവ രാജേഷ്, മുരളീധരന്, പി സോഹന്, അഡ്വ. ഗോകുല്ദാസ്, വി.എസ് അച്യുതാനന്ദന് എം.എല്.എയുടെ പി എ എന് അനില്കുമാര്, ഓഫീസ് സ്റ്റാഫ് ശശിധരന് തുടങ്ങിയവര് പങ്കെടുത്തു.
വാടാനംകുറുശ്ശി ഗേറ്റിന് സമീപം നടന്ന പരിപാടിയില് മുഹമ്മദ് മുഹ്‌സിന് എം.എല്.എ അധ്യക്ഷനായി. നിര്മ്മാണോത്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം എം.എല്.എ അനാച്ഛാദനം ചെയ്തു. പട്ടാമ്പി മുനിസിപ്പല് ചെയര്പേഴ്‌സണ് ഒ. ലക്ഷ്മികുട്ടി, ഓങ്ങല്ലൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്, പട്ടാമ്പി മുനിസിപ്പല് വൈസ് ചെയര്മാന് ടി. പി. ഷാജി തുടങ്ങിയവര് സംസാരിച്ചു