കാസർഗോഡ്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സൗജന്യ എല്‍.ഇ.ഡി ബള്‍ബ് വിതരണോദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ 53 അങ്കണവാടികള്‍ക്ക് മൂന്ന് എല്‍.ഇ.ഡി ബള്‍ബുകള്‍ വീതം വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അധ്യക്ഷയായി. കാഞ്ഞങ്ങാട് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി. സീതാരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന, തൊഴിലാളി സംഘടനാ നേതാക്കളായ ബി. ജനാര്‍ദനന്‍, പി.വി ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാവുങ്കാല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ സ്വാഗതവും കാഞ്ഞങ്ങാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് കെ.പി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
