ഇടുക്കി: പട്ടികജാതി വികസന വകുപ്പ് ഇടുക്കി ജില്ലയിലെ കാമാക്ഷി, മരിയാപുരം, ചിന്നക്കനാല്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഇടുക്കി കളക്‌ട്രേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ച് ജനുവരി 29 ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി/ പ്ലസ് ടു പാസ്സായവരുമായ താത്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്. എസ്. എല്‍. സി യും, ഉയര്‍ന്ന പ്രായപരിധി 50 വയസും, കൂടാതെ ഇവര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
താത്പര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യ പ്രവര്‍ത്തന പരിചയം സംബന്ധിച്ച ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള റസിഡന്റ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന സമയത്ത് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. നേരത്തെ ഈ ഓഫീസില്‍ അപേക്ഷ തന്നവരും പുതിയ അപേക്ഷയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
