കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പതിവ് ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായാണ് പരരേഡ് നടത്തിയത്. മൂന്ന് പോലീസ് പ്ലറ്റുണ്‍, ഒരു എക്‌സൈസ് പ്ലറ്റുണ്‍ ഉള്‍പ്പെടെ നാല് പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയുമാണ് പ്രവേശനം അനുവദിച്ചത്.

കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ എന്നിവരും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, സബ്കളക്ടര്‍ ഡി.ആര്‍.മേഖശ്രീ, എ.ഡി.എം എന്‍. ദേവീദാസ് തുടങ്ങിയവരും പങ്കെടുത്തു.