മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ കിഴങ്ങുവർഗ്ഗ കൃഷി ചെയ്യുന്നതിനായി നടീൽ വസ്തുക്കൾ വിതരണം ചെയ്തു.
വനിതകൾക്കുള്ള ഇടവിള കൃഷി പദ്ധതി പ്രകാരമാണ് നടീൽ വസ്തുക്കൾ വിതരണം ചെയ്യ്തത്. കിഴങ്ങുവർഗ്ഗ കൃഷി നടത്തുന്നതിനായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കൊള്ളി എന്നിവയുടെ കിറ്റുകളാണ് നൽകിയത്. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1 ലക്ഷം രൂപ വകയിരുത്തിയാണ് നടീൽ വസ്തുക്കൾ നൽകിയത്. പഞ്ചായത്തിലെ 200 ഓളം വനിതകൾക്കുള്ള വിതരണമാണ് നടന്നത്. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് രാജശ്രീ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ വേലായുധൻ, മിനി മോഹൻദാസ്, അനിത ഗിരിജകുമാർ, മോഹനൻ വാഴപ്പുള്ളി, എൻ എസ് സജിത്ത്, സുനീതി അരുൺ കുമാർ, ദിൽന ധനേഷ്, റഹീസ നാസർ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ റിസമോൾ സൈമൺ സ്വാഗതവും വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ഡേവീസ് നന്ദിയും പറഞ്ഞു.