സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്രസേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളേജുകൾക്കും ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും അപേക്ഷ നൽകാം.

വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷ ഫെബ്രുവരി 10ന് മുൻപ് ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് & ക്ലൈമറ്റ് ചെയ്ഞ്ച്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2326264, ഇ-മെയിൽ: bmc.doecc@gmail.com.