കോട്ടയം : ജില്ലയില്‍ ഇന്നു(ജനുവരി 29)മുതല്‍ പുതിയ 16 കേന്ദ്രങ്ങളില്‍കൂടി കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇതോടെ ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 35 ആകും. പ്രതിദിനം 3500 പേര്‍ക്ക് കുത്തിവയ്പ്പ് എടുക്കാനാകും. ഫെബ്രുവരി 15നുള്ളില്‍ ആരോഗ്യ മേഖലയിലെ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.
ഇതുവരെ ആകെ 6938 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നലെ(ജനുവരി 28) 1724 പേര്‍ക്ക് നല്‍കി.
