തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ അഗദതന്ത്ര അധ്യാപക തസ്തികയിലേക്ക് കരാർ നിയമനത്തിന് ഫെബ്രുവരി ഒൻപതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ കാലാവധി ഒരു വർഷമാണ്. അഗദതന്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിലർ രജിസ്‌ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിലാണ് ഇന്റർവ്യൂ. ബയോഡാറ്റ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.