തൃശ്ശൂർ:കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മേയർ എം കെ വർഗീസ് നിർവഹിച്ചു. ജൂബിലി മിഷൻ ആശുപത്രി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന അദ്ധ്യക്ഷത വഹിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ആരോഗ്യം കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി വി സതീശൻ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫ്രാൻസിസ് പള്ളിക്കുന്നേൽ
തുടങ്ങിയവർ പങ്കെടുത്തു.
പക്ഷാചരണത്തിന്റെ ഭാഗമായി കയ്യൊപ്പ് ചാർത്തൽ എന്ന പേരിൽ ആരോഗ്യ ബോധവൽക്കരണ കാർട്ടൂൺ പ്രദർശനം നടത്തി.
കുഷ്ഠരോഗ ബോധവൽക്കരണത്തിനായി സ്പോട്ട് ക്വിസ്, പ്രതിജ്ഞ ചൊല്ലൽ എന്നിവ നടത്തി.
ജില്ലയിൽ പുതിയതായി കണ്ടു പിടിക്കുന്ന എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കുറവ് കാണുന്നുണ്ടെന്നും രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനായി അശ്വമേധം മൂന്നാം ഘട്ടം എന്ന പേരിൽ ‘ ആക്ടീവ് കേസ് ഡിറ്റക്ഷൻ ആൻറ് റെഗുലർ സർവെ ലെൻസ് ഫോർ ലെപ്രസി പ്രോഗ്രാമിന് ജില്ലയിൽ തുടക്കം കുറിച്ചുവെന്നും നിരന്തരനിരീക്ഷണത്തിനായി ഭവന സന്ദർശനം നടത്തുന്ന സന്നദ്ധ പ്രവർത്തകരുമായ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ജില്ലാ ലെപ്രസി ഓഫീസർ ഡോ വി കെ മിനി അഭ്യർത്ഥിച്ചു.
സ്പർശ് ലെപ്രസി അവെയർനസ് ക്യാമ്പയിൻ എന്ന പേരിൽ ഈ വർഷം ജനുവരി 30 മുതൽ രണ്ടാഴ്ചക്കാലം ജില്ലയിൽ ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.