മലപ്പുറം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് വിമുക്തി മിഷന്‍, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മലപ്പുറം ഗവ. കോളേജ് എന്‍എസ്എസ്, നേര്‍ക്കൂട്ടം കമ്മിറ്റികളുടെ സഹകരണത്തോടെ ജില്ലയിലെ കോളേജുകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുന്ന രീതിയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. മത്സരത്തില്‍ ചേന്നര മൗലാന കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോമേഴ്‌സ് ഒന്നാം സ്ഥാനവും, ചേലേമ്പ്ര ദേവകി അമ്മ കോളേജ് ഓഫ് ഫാര്‍മസി രണ്ടാം സ്ഥാനവും, കുറ്റിപ്പുറം എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ കോളേജ് തലത്തില്‍ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരം, പോസ്റ്റര്‍ രചന മത്സരം എന്നിവയുടെ സമ്മാനദാനവും ചടങ്ങില്‍ നടന്നു. മലപ്പുറം ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന മത്സരം പ്രിന്‍സിപ്പല്‍ സൈനുല്‍ ആബിദ് കോട്ട മത്സരം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ പ്രദീപ് റാവു അധ്യക്ഷത വഹിച്ചു മത്സരത്തില്‍ ജില്ലയിലെ 19 കോളേജുകളില്‍ നിന്നായി 300 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനം മത്സരത്തില്‍ ഒന്നാം സ്ഥാനം ആലത്തിയൂര്‍ കെ.എച്ച്.എം.എസ്.എസും രണ്ടാം സ്ഥാനം പാണ്ടിക്കാട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളും മൂന്നാം സ്ഥാനം പൂക്കരത്തറ ഡി.എച്ച്.ഒ.എസ്.എസും കരസ്ഥമാക്കി.

ജില്ലാതലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ കൊളത്തൂര്‍ നാഷണല്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രേയ ഹരീഷ്, കൊളപ്പുറം കെ.എന്‍.ജി.എച്ച്.എസ്സിലെ കെ.എന്‍. ലൈബ ബീവി. കുഴിമണ്ണ ഇസത്തുല്‍ ഇസ്ലാം എച്ച്എസ്എസ്സിലെ സന്‍ഹ ഫാത്തിമ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചന മത്സരത്തില്‍ നിരഞ്ജന, ആത്മിയ, സഫ ഫാത്തിമ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി.

ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനവും കൈമാറി. തിരൂര്‍ സര്‍ക്കിള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. സുര്‍ജിത്ത്, ആസ്റ്റര്‍ വളണ്ടിയര്‍ ഹംസ, വാര്‍ഡ് കൗണ്‍സിലര്‍ സാദത്ത്, സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ എം. പ്രിയേഷ്, വിമുക്തി