കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ജനുവരി 31 മുതൽ ഫെബ്രുവരി ആറ് വരെ സംപ്രേഷണം ചെയ്യും. സഭയും സമൂഹവും, കേരള ഡയലോഗ് എന്നീ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.

സഭയും സമൂഹവും: ജനുവരി 31 ന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും ഫെബ്രുവരി ഒന്നിന് പുലർച്ചെ 12.30-1.00 നും (പുന:സംപ്രേഷണം) ഫെബ്രുവരി ഒന്നിന് ജയ്ഹിന്ദ് ടി.വിയിൽ രാത്രി 8.30-9.00 നും മൂന്നിന് രാവിലെ 11.30-12.00 നും (പുന:സംപ്രേഷണം), രണ്ടിന് കൈരളി ന്യൂസിൽ വൈകിട്ട് 4.30-5.00 നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും (പുന:സംപ്രേഷണം) കേരളവിഷനിൽ നാലിന് രാത്രി 8.00-8.30 നും അഞ്ചിന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം) മീഡിയ വണ്ണിൽ ആറിന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക്് 2.30-3.00നും (പുന:സംപ്രേഷണം).

കേരള ഡയലോഗ്- സമയക്രമം: ജനുവരി 31 ന് ഏഷ്യാനെറ്റ് ന്യൂസിൽ വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി വി യിൽ വൈകിട്ട് 6.30-7.00 നും ഫെബ്രുവരി ഒന്നിന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വിയിൽ ഒന്നിന് രാത്രി 8.00-8.30, രണ്ടിന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00 നും അഞ്ചിന് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം), മാതൃഭൂമി ന്യൂസിൽ മൂന്നിന് വൈകിട്ട് 4.30-5.00 നും നാലിന് പുലർച്ചെ 12.00-12.30 നും (പുന:സംപ്രേഷണം), ദൂരദർശൻ മലയാളത്തിൽ നാലിന് രാത്രി 8.30-9.00 നും അഞ്ചിന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), ന്യൂസ് 18 നിൽ അഞ്ചിന് വൈകിട്ട് 4.30-5.00.