മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റിലെ നോർത്ത്, സൗത്ത്, അനക്സ്-1 സന്ദർശക സഹായകേന്ദ്രങ്ങളിൽ ഫെബ്രുവരി ഒന്നുമുതൽ പരാതികളും അപേക്ഷകളും സ്വീകരിക്കും.
കോവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിലെ ‘സ്ട്രെയിറ്റ് ഫോർവേഡ്’ സംവിധാനത്തിൽ നേരിട്ട് എത്തി പരാതികളും ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായത്തിനുള്ള അപേക്ഷകളും സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
ഈ പ്രശ്നത്തിന് പരിഹാരമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ അറിയിച്ചു.
