വയനാട്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് നസീമ മാങ്ങാടന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ യാക്കോബ് യാക്കൂബ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി സിറിയക്, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ആന്‍സി മേരി ജേക്കബ്, ഐ.എ.പി ജില്ലാ സെക്രട്ടറി ഡോ. യശ്വന്ത് കുമാര്‍, വാഴവറ്റ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സമീഹ സൈദലവി എന്നിവര്‍ സംസാരിച്ചു.
ആര്‍.സി.എച് ഓഫീസര്‍ ഡോ. ശിജിന്‍ ജോണ്‍ ആളൂര്‍ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.