സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം
മെഡിക്കല്‍ പ്രവേശനത്തിനായി ദേശീയ തലത്തില്‍ ഇന്ന്(മെയ് ആറ്) നടത്തുന്ന പരീക്ഷ(നീറ്റ്) കൊല്ലം ജില്ലയില്‍ എട്ടു കേന്ദ്രങ്ങളിലായി എഴുതുന്നത് 4800 പേര്‍. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്നലെ രാവിലെതന്നെ കൊല്ലത്ത് എത്തി.
ജില്ലാ ഭരണകൂടം ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ റെയില്‍വേ സ്‌റ്റേഷനിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചും യാത്ര, കുറഞ്ഞ ചെലവിലുള്ള താമസം എന്നിവ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്ന ഈ സംവിധാനം ഇന്നും പ്രവര്‍ത്തിക്കും.
ഉളിയക്കോവില്‍ സിറ്റി സെന്‍ട്രല്‍ സ്‌കൂള്‍, തഴുത്തല നാഷണല്‍ പബ്ലിക് സ്‌കൂള്‍, ഡീസന്റ് മുക്ക് നവദീപ് പബ്ലിക് സ്‌കൂള്‍, കര്‍ബല ജംഗ്ഷനിലെ എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍,  വടക്കേവിള എസ്.എന്‍ പബ്ലിക് സ്‌കൂള്‍, ഉളിയക്കോവില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാലത്തറ ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍, കരിക്കോട് ടി.കെ.എം സെന്റിനറി പബ്ലിക് സ്‌കൂള്‍ എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍.