Kerala’s Top 50 Policies and Projects-40

താല്പര്യമുള്ള തൊഴിൽമേഖലകളിൽ എത്തിച്ചേർന്നവർക്കാണ് ഏറ്റവും മികവോടെ ജോലി ചെയ്യാൻ സാധിക്കുക. വിദ്യാർഥികൾക്ക് കഴിവിനനുസരിച്ച് നൈപുണ്യവികസനം സാധ്യമാക്കി താല്പര്യമുള്ള തൊഴിൽമേഖലയിൽ എത്തിച്ചേരുന്നതിനായി കൃത്യമായ മാർഗനിർദ്ദേശങ്ങളും പരിശീലനവും ലഭിക്കണം. ഇതു ഉറപ്പാക്കാനായി ആധുനിക കാലത്തിനനുസരിച്ചുള്ള നൈപുണ്യവികസനവും തുടർപരിശീലനവും നൽകാനുള്ള നയങ്ങളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്.

അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് ) എന്ന കേരളത്തിൻ്റെ നൈപുണ്യ പരിശീലന പദ്ധതിയിലൂടെ മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഉണ്ടായത് .

രണ്ടു ലക്ഷത്തിലധികം കുട്ടികൾക്കാണ് അസാപിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലുവർഷം കൊണ്ട് വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകിയത് .

ഹയർസെക്കൻഡറി തലം മുതൽ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ അസാപ്പിലൂടെ ലഭിക്കുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെ തങ്ങൾക്ക് താല്പര്യമുള്ള മേഖലയിൽ നൈപുണ്യ പരിശീലനത്തിൻ്റെ അടിസ്ഥാനം ഉറപ്പാക്കാൻ കഴിയുന്നത് പലരുടെയും ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറിയിട്ടുണ്ട് .

അടിസ്ഥാന കോഴ്സുകൾക്കു പുറമേ നൂതനമായ പല കോഴ്സുകളും ആവിഷ്കരിക്കാൻ അസാപിന് സാധിച്ചു.

കേരളത്തിലെ എൻജിനീയറിംഗ് പോളിടെക്നിക് വിദ്യാർഥികൾക്കിടയിലെ നൈപുണ്യവിടവ് നികത്തുന്നതിന് പ്രത്യേക ശ്രദ്ധയാണ് അസാപ്പ് നൽകിയത് .

ഭാവിയിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലേക്ക്  വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി കേരളത്തിലെ 66 എൻജിനീയറിങ് കോളേജുകളിലും 45 സർക്കാർ പോളിടെക്നിക് കോളേജുകളിലും അഡ്വാൻസ് സ്കിൽ ഡെവലപ്മെൻറ് സെൻററുകൾ തുടങ്ങി. സെൻ്ററുകളിൽ ലഭിക്കുന്ന പരിശീലനത്തിലൂടെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം, നൈപുണ്യശേഷി, മത്സരശേഷി എന്നിവ വർദ്ധിക്കുകയും അതിലൂടെ മികച്ച ജോലിയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി സ്കിൽ സെൻററുകൾ തുടങ്ങി നൈപുണ്യ രംഗത്ത് മികവിൻ്റെ കേന്ദ്രം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം .

ഇതിൻ്റെ ഭാഗമായി വിവിധ ഭാഷകൾ പഠിക്കാനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനും 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചത്.

ഇതിൽ ഒമ്പത് എണ്ണം പൂർത്തിയാക്കുകയും ബാക്കി എഴ് എണ്ണം ഈ വർഷം പ്രവർത്തനമാരംഭിക്കുകയും ചെയ്യും.

വ്യവസായ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന ഇൻ്റേൺഷിപ്പ് പോർട്ടലും അസാപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു .

തൊഴിൽ ആഗ്രഹിക്കുന്ന ഏതൊരു സാധാരണ വിദ്യാർഥിക്കും യോഗ്യത നേടുന്നതിന് ആവശ്യമായ അടിത്തറ പാകാൻ അസാപ്പിലൂടെ സാധിച്ചു .

നൈപുണ്യ പരിശീലനവും കരിയർ മാർഗ്ഗനിർദ്ദേശവും നൽകുന്നതിനു പുറമേ നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ ഉൾപ്പെടുന്ന തരത്തിലേക്ക് 12 നൈപുണ്യ കോഴ്സുകൾ വികസിപ്പിക്കുവാനും അസാപ്പിന് സാധിച്ചു എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇന്ത്യയിലെവിടെയും ഈ 12 കോഴ്സുകൾ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം അസാപ്പിൽ നിക്ഷിപ്തമാണ് .

ഇത്തരത്തിൽ നൈപുണ്യ പരിശീലനം മുതൽ നൂതന കോഴ്സുകൾ രൂപകൽപ്പന ചെയ്യുന്നതു വരെയുള്ള പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ വിദ്യാർഥികൾക്ക് അനുകൂല തൊഴിൽ സാഹചര്യമാണ് കഴിഞ്ഞ നാലര വർഷം അസാപ് സൃഷ്ടിച്ചത്.

#keralastop50policiesandprojects

#KeralaLeads