കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഡി.ഡി.യു.ജി.കെ.വൈ ആജീവിക ഏവം കൗശല്‍ ദിനം ആചരിച്ചു. ഭരണിക്കാവില്‍ നടന്ന വാക്കത്തോണ്‍ കെ. സോമപ്രസാദ് എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍ അജു എന്നിവര്‍ പങ്കെടുത്തു. സമ്മേളനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുമ ഉദ്ഘാടനം ചെയ്തു. ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ദര്‍ശന്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി. ബിജു ക്ലാസ്സ് നയിച്ചു.