കാസര്‍ഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദം/സാങ്കേതിക വിഷയത്തിലുളള ഡിപ്ലോമ, മറ്റ് സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ തൊഴുലുറപ്പ് വിഭാഗത്തിലോ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം. ഫോണ്‍: 04994-260707, 04994 205005, 04994 250226.
