സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ ബെനവലന്റ് ഫണ്‍ണ്ടില്‍ നിന്നും ജില്ലയില്‍ കഴിഞ്ഞവര്‍ഷം ചികിത്സക്കായി അനുവദിച്ചത് 33.44കോടി രൂപയുടെ ധനസഹായം. ഇതില്‍ 31.71 കോടി ഗവ.ആശുപത്രികളില്‍ ചികിത്സ നടത്തിയവര്‍ക്കും 1.72 കോടി പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ നടത്തിയവര്‍ക്കുമാണ് നല്‍കിയത്. ഗവ.ആശുപത്രികളില്‍ ചികിത്സ നടത്തിയ 2485 പേരും പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ 300 പേരും ഉള്‍പ്പെടെ 2785 പേര്‍ക്കാണ് സഹായം നല്‍കിയത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായ സമിതിയുടെ ശുപാര്‍ശയോടെ ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കുമാണ് ധനസഹായം അനുവദിച്ചത്. നിലവില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കു പുറമേ അടിയന്തിരഘട്ടങ്ങളില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കും സഹായം നല്‍കിയിട്ടണ്ട്. ക്യാന്‍സര്‍, ഹീമോഫീലിയ, ഹൃദയം, വൃക്ക, കരള്‍, തലച്ചോര്‍ സംബന്ധമായ രോഗങ്ങളുടെ ചികിത്സക്കും ശസ്ത്രക്രിയക്കും പരമാവധി രണ്ടണ്‍ു ലക്ഷം രൂപയും മറ്റിനത്തില്‍പ്പെട്ട രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേടിയ നിര്‍ധനരായ രോഗികള്‍ക്ക് 5000 രൂപ വരെയും അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുക ബന്ധപ്പെട്ട് ആശുപത്രിയിലേക്കാണ ് ലഭ്യമാക്കിയിട്ടുള്ളത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം ജില്ലാ ലോട്ടറി ഓഫീസര്‍ക്കാണ് നല്‍കേണ്‍ണ്ടത്.