ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമുണ്ടാകണം.

സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ/അർദ്ധസർക്കാർ  സ്ഥാപനങ്ങളിൽ സീനിയർ എക്സിക്യുട്ടീവ് എൻജിനിയർ/ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.