കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ്  (സോഷ്യല്‍ സ്റ്റഡീസ്- കാറ്റഗറി നമ്പര്‍ 660/12) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം മെയ് 10 ന് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റിആര്‍ പ്രൊഫൈല്‍ വഴിയും എസ്എംഎസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.  നിശ്ചിത തീയതിയില്‍ തിരിച്ചറിയല്‍ രേഖയും അസ്സല്‍ പ്രമാണങ്ങളും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് ഹാജരാകണം.