തിരുവനന്തപുരം: ജില്ലയില്‍  2,09,573 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ജില്ലയുടെ ആകെ കണക്കിന്റെ 97.22 ശതമാനം കുട്ടികളാണ് ഇന്നലെ തുള്ളിമരുന്ന് സ്വീകരിച്ചത്. ജില്ലയില്‍ 2,15,556 കുട്ടികളാണ് തുള്ളിമരുന്ന് സ്വീകരിക്കേണ്ടിയിരുന്നത്. ഇന്നലെ തുള്ളിമരുന്ന് സ്വീകരിക്കാനെത്താത്ത കുട്ടികള്‍ക്ക് ഇന്നും നാളെയുമായി(ഫെബ്രുവരി 1,2) പരിശീലനം സിദ്ധിച്ച വോളണ്ടിയര്‍മാര്‍  വീടുകളിലത്തി കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകും.

ബസ്  സ്റ്റാന്‍ഡ്,  റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകളും ഇന്നും നാളെയും പ്രവര്‍ത്തിക്കും. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ഇന്നലെ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കിയത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മരുന്ന് വിതരണം നടത്തിയത്.