പാലക്കാട്: ജില്ലയില്‍ ഫെബ്രുവരി ഒന്നിന് ഗൃഹസന്ദര്‍ശനത്തിലൂടെ 19027 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 196324 (93%) ആയി. ഗ്രാമപ്രദേശങ്ങളില്‍ നിന്നും 16839 കുട്ടികളും നഗരപ്രദേശങ്ങളില്‍ നിന്ന് 2188 കുട്ടികളുമാണ് തുള്ളിമരുന്ന് സ്വീകരിച്ചിരിക്കുന്നത്. 209 ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും ഇന്ന് തുള്ളിമരുന്ന് സ്വീകരിച്ചവരില്‍ ഉള്‍പ്പെടും.